Tuesday, 24 December 2013
Sunday, 22 December 2013
Christmas Celebrations
ക്രിസ്തുമസ് ആഘോഷം
2013 ലെ ക്രിസ്തുമസിനെ വരവേറ്റ് കൊണ്ട് പാണൂർ ഗവ.എൽ.പി.സ്കൂളിലും ആഘോഷങ്ങൾ നടന്നു. ആശംസാ കാർഡ് നിർമ്മാണം, കേക്ക് മുറിക്കൽ, ക്രിസ്തുമസ് ഫ്രണ്ട് , സമ്മാനങ്ങൾ കൈമാറൽ, കരോൾ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നവ്യാനുഭവമായിരുന്നു. ഹെഡ് മാസ്റ്റർ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ ക്രിസ്തുമസ് സന്ദേശം നല്കി.
Monday, 16 December 2013
Friday, 6 December 2013
അഭിനന്ദിച്ചു
ശാസ്ത്രോത്സവത്തിൽ കാസറഗോഡ് ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാ തലത്തിലും മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ, എസ്.എം.സി യോഗത്തിൽ അഭിനന്ദിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ മുൻ പി.ടി.എ പ്രസിഡന്റും എ.കെ.ജി.സ്മാരക ഗ്രന്ഥാലയം സിക്രട്ടറിയുമായ ശ്രീ ബാലകൃഷ്ണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ ചന്ദ്രൻ അധ്യക്ഷനായിരുന്നു. വർഷ, മഞ്ജിമ, വിധുരാജ്, വിവേക്, അതുല്യ, ആതിര എന്നിവരാണ് കഴിവ് തെളിയിച്ചത്.
Subscribe to:
Posts (Atom)


















