Tuesday, 24 December 2013

Happy Christmas & New Year

ക്രിസ്തുമസ് - പുതുവത്സര ആശംസകൾ 

                      എല്ലാ വായനക്കാർക്കും ഗവ.എൽ.പി.സ്കൂൾ പാണൂരിന്റെ ക്രിസ്തുമസ് - പുതുവത്സര                                                                       ആശംസകൾ 

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം 
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം 


Sunday, 22 December 2013

Christmas Celebrations

ക്രിസ്തുമസ്  ആഘോഷം 

2013 ലെ ക്രിസ്തുമസിനെ വരവേറ്റ് കൊണ്ട്  പാണൂർ ഗവ.എൽ.പി.സ്കൂളിലും ആഘോഷങ്ങൾ നടന്നു. ആശംസാ കാർഡ് നിർമ്മാണം, കേക്ക്  മുറിക്കൽ, ക്രിസ്തുമസ് ഫ്രണ്ട് , സമ്മാനങ്ങൾ കൈമാറൽ, കരോൾ ഗാനാലാപനം  തുടങ്ങിയ പ്രവർത്തനങ്ങൾ നവ്യാനുഭവമായിരുന്നു. ഹെഡ് മാസ്റ്റർ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ ക്രിസ്തുമസ്  സന്ദേശം നല്കി. 






Monday, 16 December 2013

NELSON MANDELA - AFRICAN GANDHI



കറുത്ത വര്ഗക്കാരന്റെ മാത്രമല്ല ലോകം മുഴുവൻ കഷ്ടപെടുന്ന എല്ലാവരുടെയും അഭിമാന താരമായിരുന്ന, ആഫ്രികയുടെ വിമോചന  നായകൻ ശ്രീ നെൽസണ്‍ മണ്ടേലയുടെ നിര്യാണത്തിൽ പാണൂർ ഗവ.എൽ പി സ്കൂൾ  അനുശോചിച്ചു.  ഹെഡ് മാസ്റ്റർ ശ്രീ. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

Friday, 6 December 2013

അഭിനന്ദിച്ചു 

ശാസ്ത്രോത്സവത്തിൽ കാസറഗോഡ്  ഉപജില്ലാ തലത്തിലും റവന്യൂ  ജില്ലാ തലത്തിലും മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ, എസ്.എം.സി യോഗത്തിൽ അഭിനന്ദിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ മുൻ  പി.ടി.എ പ്രസിഡന്റും എ.കെ.ജി.സ്മാരക ഗ്രന്ഥാലയം സിക്രട്ടറിയുമായ ശ്രീ ബാലകൃഷ്ണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട്‌ ശ്രീ ചന്ദ്രൻ അധ്യക്ഷനായിരുന്നു. വർഷ, മഞ്ജിമ, വിധുരാജ്, വിവേക്, അതുല്യ, ആതിര  എന്നിവരാണ്  കഴിവ്  തെളിയിച്ചത്.







Saturday, 23 November 2013

Keralappiravi

നവംബർ 1 കേരളപ്പിറവി ദിനം 
കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ബാഡ് ജ്  ധാരണം , കേരള ഗാനങ്ങൾ, ക്വിസ്  തുടങ്ങിയ പരിപാടികൾ  നടത്തി.



സ്വപ്ന നേട്ടങ്ങൾ  
ഉപജില്ലാ  ശാസ്ത്രോത്സവത്തിൽ  എൽ . പി.വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ പട്ടം പാണൂർ സ്കൂളിനു ലഭിച്ചു. ലഘു പരീക്ഷണങ്ങൾ , കളക്ഷൻ എന്നിവയിൽ മികവു പുലർത്തിയാണ്  ഈ നേട്ടത്തിന് അർഹമായത് . വർഷ, വിധുരാജ്, മഞ്ജിമ, വിവേക് എന്നിവർ ചേർന്നാണ്  ഈ നേട്ടം കരസ്ഥമാക്കിയത് . കുട്ടികളെ അനുമോദിച്ചു.


   



               കൃഷിയിലും നൂറു മേനി 
സ്കൂൾ ഇക്കോ ക്ളബ്ബിന്റെ  മേൽനോട്ടത്തിൽ നടത്തിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ്  വിജയത്തിലേക്ക് . പയർ , വെണ്ട, പാവക്ക, മത്തൻ, പച്ചമുളക്  എന്നിവ നൂറുമേനി വിളവു തന്നു. അദ്ധ്യാപകനായ രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലാണ്  പച്ചക്കൃഷി  നടത്തിയത്.മുളിയർ കൃഷി ഓഫീസർ  നല്കിയ പിന്തുണ ഏറെ സഹായകരമായിരുന്നു.






 


വിജ്ഞാനോത്സവം 
മുളിയർ പഞ്ചായത്ത്‌ തല വിജ്ഞാനോത്സവത്തിൽ  വിദ്യാലയത്തിലെ വർഷ , മഞ്ജിമ എന്നിവർ എ ഗ്രേഡ് നേടി മേഖല തല മത്സരത്തിലേക്ക് യോഗ്യത നേടി.
വർഷ മേഖലാതലത്തിൽ  എ  ഗ്രേഡ്  നേടുകയുണ്ടായി.



Tuesday, 29 October 2013

LOCAL TOUR

പാണൂർ പ്രദേശത്തെ വിദ്യാലയ വിഭവങ്ങൾ തേടി നടത്തിയ പഠനയാത്ര കുട്ടികൾക്ക്  പുതിയ അനുഭവമായിരുന്നു നക്ഷത്ര ഇന്റർ ലോക്ക്  നിർമ്മാണ യൂണിറ്റിലെക്കു നടത്തിയ  യാത്ര. യാത്രയിലൂടെ ടൈൽ നിർമ്മാണം എങ്ങെനെയെന്നു കുട്ടികൾക്ക്  മനസ്സിലാക്കാൻ സാധിച്ചു. യൂണിറ്റിലെ ശ്രീ.രജീഷ് കുമാർ പ്രവർത്തനങ്ങൾ സോദാഹരണം വിശദീകരിച്ചു തന്നു.







സ്കന്ദ പ്ലാസ്റ്റിക്കിലെക്കയിരുന്നു തുടർന്നുള്ള യാത്ര. അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പോളിത്തീൻ ഉപയോഗിച്ച്  പ്ലാസ്റ്റിക്‌  ജാറുകളും കുപ്പികളും നിർമ്മിക്കുന്ന കേന്ദ്രമായിരുന്നു ഇത്. ഉന്നത മർദ്ദത്തിലും താപത്തിലും പ്ലാസ്റ്റിക്‌  സാമഗ്രികൾ ജാറുകളായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ച  രസകരമായിരുന്നു. കമ്പനിയിലെ  നാട്ടുകാരൻ കൂടിയായ ശ്രീ.പ്രവീണ്‍ കുട്ടികൾക്ക് ആവശ്യമായ വിശദീകരണങ്ങൾ നടത്തി.


                                      







Friday, 18 October 2013

FIELD TRIP


വിദ്യാലയ ചരിത്രം തേടി .. . 
പാണൂർ ഗവ.എൽ .പി സ്കൂളിലെ കുട്ടികൾ വിദ്യാലയ ചരിത്രം തേടി നടത്തിയ പഠനയാത്ര അവിസ്മരണീയമായി. വിദ്യാലയം സ്ഥാപിക്കാൻ നേതൃത്വം  നല്കിയ പ്രമുഖരിൽ ഒരാളായ ശ്രീ. സി.കെ.കൃഷ്ണൻ നായരുമായി നടത്തിയ  മുഖാ  മുഖത്തിലൂടെ വിദ്യാലയ ചരിത്രം പുനർജ്ജനിച്ചു. കുട്ടികൾക്കായി അദ്ദേഹം വിരുന്നോരുക്കുകയും ചെയ്തു.
ചില ദൃശ്യങ്ങൾ . . .

1959 ൽ നാട്ടുകാരുടെ മുൻകൈയിൽ ആരംഭിച്ച വിദ്യാലയത്തിന്  1962-ൽ അംഗീകാരം ലഭിച്ചു. സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ സ്വന്തം കെട്ടിടമായി. ആ കെട്ടിടത്തിലാണ് വിദ്യാലയം ഇന്നു പ്രവർത്തിക്കുന്നത് . 

Monday, 14 October 2013

OUR SCHOOL

Panoor Govt.LP School is one of the govt. schools in Mooliyar Panchayath, Kasaragod Sub Dt. situated in Panoor. 





തണ്ണീർ ത്തടങ്ങൾ തേടി ഒരു പഠന യാത്ര 



ഉച്ചഭക്ഷണത്തിൽ ഞങ്ങൾ സ്വയം പര്യാപ്തതയിലേക്ക് .. കൃഷി ഓഫീസർ പച്ചക്കറിത്തോട്ടം സന്ദർശിക്കുന്നു.