നവംബർ 1 കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ബാഡ് ജ് ധാരണം , കേരള ഗാനങ്ങൾ, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.
സ്വപ്ന നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ . പി.വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ പട്ടം പാണൂർ സ്കൂളിനു ലഭിച്ചു. ലഘു പരീക്ഷണങ്ങൾ , കളക്ഷൻ എന്നിവയിൽ മികവു പുലർത്തിയാണ് ഈ നേട്ടത്തിന് അർഹമായത് . വർഷ, വിധുരാജ്, മഞ്ജിമ, വിവേക് എന്നിവർ ചേർന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത് . കുട്ടികളെ അനുമോദിച്ചു.
കൃഷിയിലും നൂറു മേനി
സ്കൂൾ ഇക്കോ ക്ളബ്ബിന്റെ മേൽനോട്ടത്തിൽ നടത്തിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് വിജയത്തിലേക്ക് . പയർ , വെണ്ട, പാവക്ക, മത്തൻ, പച്ചമുളക് എന്നിവ നൂറുമേനി വിളവു തന്നു. അദ്ധ്യാപകനായ രാജഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് പച്ചക്കൃഷി നടത്തിയത്.മുളിയർ കൃഷി ഓഫീസർ നല്കിയ പിന്തുണ ഏറെ സഹായകരമായിരുന്നു.
വിജ്ഞാനോത്സവം
മുളിയർ പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ വിദ്യാലയത്തിലെ വർഷ , മഞ്ജിമ എന്നിവർ എ ഗ്രേഡ് നേടി മേഖല തല മത്സരത്തിലേക്ക് യോഗ്യത നേടി.
വർഷ മേഖലാതലത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി.
വർഷ മേഖലാതലത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി.











abhinandanagal............
ReplyDelete