സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ തെരഞ്ഞെടുപ്പു നടന്നു. സ്കൂൾ ലീഡർ , ഡെപ്യൂട്ടി ലീഡർ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രിക സമര്പ്പണം, സൂക്ഷ്മ പരിശോധന, പിൻവലിക്കൽ , ചിഹ്നങ്ങളനുവദിക്കൽ , വോട്ടു ചോദിക്കൽ , റാലികൾ തുടങ്ങിയവയ്ക്ക് ശേഷം ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തി. ശ്രീഹരി സ്കൂൾ ലീഡറായും ദേവിക മധു ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. ഇവര അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. സജിത്ത്, ലളിത എന്നിവർ നേതൃത്വം കൊടുത്തു. കുട്ടികൾക്ക് ഇത് പുതിയ അനുഭവമായിരുന്നു.












































