പ്രവേശനോത്സവം
പാട്ടും കളിയും ചിരിയും പഠനവുമായി ഒരു വിദ്യാലയ വര്‍ഷം കൂടി ആഗതമായി. ഗവ. എല്‍.പി.സ്കൂളിലെ പാണൂരിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എ.കെ. ജി .സ്മാരക ഗ്രന്ഥാലയം പ്രസിടണ്ട് ശ്രീ നാരായണൻ നിർവഹിച്ചു. ഹെട്മാസ്ടർ ശ്രീ ദാമോദരൻ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. പാഠപുസ്തക വിതരണം മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ശോഭ നിർവഹിച്ചു. പഠനോപകരൻ വിതരണം ശ്രീ.സുധീഷ് , ശ്രീ ചന്ദൂഞ്ഞി , ശ്രീ നാരായണൻ എന്നിവർ നിർവഹിച്ചു. സജിത്ത് കുമാറ പ്രവേശന സന്ദേശം ചൊല്ലിക്കൊടുത്തു. രാജഗോപലാൻ നന്ദി അറിയിച്ചു.
സ്കൂളിലെക്കെത്തിയ കുട്ടികൾക്ക് ബലൂണുകളും പീപ്പികളും മധുര പലഹാരങ്ങളും നല്കി സ്വീകരിച്ചു. പ്രവേശനോത്സവ റാലിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. പായസ വിതരണവും നടന്നു.










No comments:
Post a Comment