Thursday, 3 July 2014

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 

         നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട്‌  സ്കൂളിൽ  തെരഞ്ഞെടുപ്പു നടന്നു. സ്കൂൾ ലീഡർ , ഡെപ്യൂട്ടി  ലീഡർ സ്ഥാനങ്ങളിലേക്കാണ്  തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ്  വിജ്ഞാപനം, പത്രിക സമര്പ്പണം, സൂക്ഷ്മ പരിശോധന, പിൻവലിക്കൽ , ചിഹ്നങ്ങളനുവദിക്കൽ , വോട്ടു ചോദിക്കൽ , റാലികൾ തുടങ്ങിയവയ്ക്ക് ശേഷം ബാലറ്റ് പേപ്പർ ഉപയോഗിച്ച്  വോട്ടെടുപ്പ്  നടത്തി. ശ്രീഹരി സ്കൂൾ ലീഡറായും ദേവിക മധു ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. ഇവര അസംബ്ലിയിൽ  സത്യ പ്രതിജ്ഞ ചെയ്തു  അധികാരമേറ്റെടുത്തു. സജിത്ത്, ലളിത എന്നിവർ നേതൃത്വം കൊടുത്തു. കുട്ടികൾക്ക്  ഇത് പുതിയ  അനുഭവമായിരുന്നു. 











READER'S DAY JUNE 5

വായനാ വാരം 

   കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും മലയാളിയെ വായിക്കാൻ  പഠിപ്പിക്കാനായി ജീവിതം ചെലവഴിച്ച സാംസ്‌കാരിക സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ. പി.എന്. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്  ജൂണ്‍ 25 വരെ വിവിധ പരിപാടികളോടെ വായനാ വാരമായി ആചരിച്ചു.

        വായനാ വാരത്തിന്റെ  ഔപചാരിക ഉദ്ഘാടനം കാസറഗോഡ്  ജില്ലാ ലൈബ്രറി കൌണ്‍സിൽ മുന് വൈസ്  പ്രസിഡന്റ്‌ ശ്രീ കുമാരന മാസ്റ്റർ നിർവഹിച്ചു. പി.ടി.എ അംഗം ശ്രീ രവീന്ദ്രൻ  അധ്യക്ഷത വഹിച്ചു. സജിത്ത് കുമാറ സ്വാഗതവും രാജഗോപാലൻ  നന്ദിയും പറഞ്ഞു. ലളിത ടീച്ചർ  വായന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായന മുറിയുടെ ഉദ്ഘാടനവും നടന്നു.


  • ഉദ്ഘാടന സമ്മേളനം 
  • അനുസ്മരണം 
  • ഗ്രന്ഥാലയ സന്ദര്ശനം 
  • പുസ്തക പരിചയം 
  • ആസ്വാദന കുറിപ്പ് തയ്യാറാക്കൽ 
  • വായന മൂല 
  • ഇല്ലണ്ട്  മാഗസിൻ 
  •  

                തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തി.













Sunday, 22 June 2014

world environment say

ലോക പരിസര ദിനം 
കടൽ നിരപ്പല്ല ഉയർത്തേണ്ടത്  നിങ്ങളുടെ ശബ്ദമാണ്  എന്ന സന്ദേശവുമായി ജൂണ്‍ 5 നു ലോക പരിസര ദിനം സ്കൂളിൽ ആഘോഷിച്ചു. മുൻ കൃഷി ഓഫീസര്  ശ്രീ നാരായണൻ  മരത്തൈ നട്ടു  ഉദ്ഘാടനം ചെയ്തു. പരിസര ദിന റാലിയും നടത്തി.എല്ലാ കുട്ടികള്ക്കും മരത്തൈ നല്കി. ഭൂമി ഗീതം, സേവ്, തുടങ്ങിയ വീഡിയോകൾ പ്രദര്ഷിപ്പിച്ചു.








Pravesanotsavam

പ്രവേശനോത്സവം 

           പാട്ടും  കളിയും ചിരിയും പഠനവുമായി  ഒരു വിദ്യാലയ വര്ഷം കൂടി ആഗതമായി. ഗവ. എല്.പി.സ്കൂളിലെ പാണൂരിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എ.കെ.  ജി .സ്മാരക ഗ്രന്ഥാലയം പ്രസിടണ്ട്  ശ്രീ നാരായണൻ നിർവഹിച്ചു. ഹെട്മാസ്ടർ  ശ്രീ ദാമോദരൻ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട്‌  ശ്രീ ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. പാഠപുസ്തക വിതരണം മദർ  പി.ടി.എ പ്രസിഡണ്ട്‌  ശ്രീമതി ശോഭ നിർവഹിച്ചു. പഠനോപകരൻ വിതരണം ശ്രീ.സുധീഷ്‌ , ശ്രീ ചന്ദൂഞ്ഞി , ശ്രീ നാരായണൻ എന്നിവർ നിർവഹിച്ചു. സജിത്ത് കുമാറ പ്രവേശന സന്ദേശം ചൊല്ലിക്കൊടുത്തു. രാജഗോപലാൻ നന്ദി അറിയിച്ചു.

       സ്കൂളിലെക്കെത്തിയ കുട്ടികൾക്ക്  ബലൂണുകളും പീപ്പികളും മധുര പലഹാരങ്ങളും നല്കി സ്വീകരിച്ചു. പ്രവേശനോത്സവ റാലിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. പായസ വിതരണവും  നടന്നു.










Monday, 14 April 2014

VISHU AASAMSAKAL

കാർഷിക സമൃദ്ധിയുടെ പുത്തൻ വർഷത്തിലേക്ക്   ഐശ്വര്യത്തിന്റെ  കാഹളവുമായി ഒരു വിഷുക്കാലം കൂടി . . . . .

"ഏതു ധൂസര സംകൽപങ്ങളിൽ വളർന്നാലും 
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും 
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും 
മണവും മമതയും ഇത്തിരി കൊന്നപ്പൂവും" 





എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ വിഷുദിനാശംസകൾ 

Friday, 4 April 2014

AVADHIKKALAM

അവധിക്കാല പ്രവർത്തനങ്ങൾ 

രണ്ടു മാസത്തെ അവധിക്കാലം കളിക്കനുള്ളതാണ്  ഒപ്പം പഠിക്കാനുള്ളതും. അവധിക്കാല പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി നല്കിയതും അതിനായി തന്നെ. വിദ്യാലയത്തിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ 

1. വായനോത്സവം : 

  • ഇഷ്ടമുള്ള 5 പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കൽ 
  • യാത്രയിലെ ഡയറി 
  • വിരുന്നു വിശേഷങ്ങൾ 
  •    

2. ശാസ്ത്രം ലളിതം 

  •  നമ്മുടെ നാട്ടിൽ എത്ര തരം മാമ്പഴങ്ങൾ ഉണ്ട് ?
  • എല്ലാം ഒരുപോലെയാണോ ? (നിറം, വലുപ്പം, ആകൃതി, മനം, രസം ,....)
  • ഏറ്റവും കൂടുതൽ ചാർ  ഏതു  പഴത്തിനാണ് ?
കണ്ടെത്തലുകൾ നടത്തുന്നു.
  • ആൽബ  നിർമ്മാണം  (ഇല, സ്റ്റാമ്പ്‌, ചിത്രങ്ങൾ,  നാണയങ്ങൾ,,,)
  •   

3. ഗണിതം മധുരം 

  • ശേഖരണം  (സുഡാക്കൊ, മാന്ത്രിക ചതുരങ്ങൾ, ഗണിത കേളികൾ, ....)
4. മൈ ഇംഗ്ലീഷ് ബുക്ക് 
  • വീട്ടിൽ  കൊണ്ട് വരുന്ന കവർ , റാപ്പർ, ശേഖരിക്കൽ . അവയിലെ വാക്കുകൾ കണ്ടെത്തൽ , പുതിയവ നിർമ്മിക്കൽ, അർത്ഥം കണ്ടെത്തൽ , ഡിക്ഷ്നരി ഉപയോഗിക്കൽ
5.  ലാഭ പ്രഭയിൽ പങ്കാളിയാവാം 
  • വൈദ്യതി ഉപയോഗം തിരിച്ചറിയാനും കുറക്കനുമുള്ള പ്രവർത്തനത്തിൽ പങ്കാളിയാവാം. മീറ്റർ റീഡിംഗ്  ആഴ്ചയിൽ നോക്കി രേഖപ്പെടുത്തുക.എങ്ങനെ കുറയ്ക്കാം . എനർജി മാനേജർ ആവുക.

പ്രവർത്തനങ്ങൾ മെയ്‌ ആദ്യ വാരം വിലയിരുത്തും.

SEND OFF

യാത്രയയപ്പ്  സമ്മേളനം 

സാർഥകമായ ഒരു അക്കാദമിക വർഷത്തിന്റെ അവസാനത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾ വിലയിരുത്തപെടേണ്ടതുണ്ട് . ഈയൊരു ഉദ്ദേശത്തോടെയാണ്  മാർച്ച്‌ 28 നു രക്ഷാകർത്ത സംഗമം വിദ്യാലയത്തിൽ നടന്നത്. ദിനാചരണങ്ങൾ അക്കാദമിക പ്രവർത്തനങ്ങളായി മാറിയതും ശക്തമായ അസ്സംബ്ളിയും സമൂഹ പിന്തുണയും കരുത്തായി. വിജ്ഞാനോത്സവങ്ങൾ, വിവിധ മേളകൾ, എന്നിവയിലെ ശക്തമായ മുന്നേറ്റം കരുത്തു  പകർന്നു. പാഠ പുസ്തകത്തിന്‌ പുറത്തേക്കു കൃഷി മാറ്റാനായതും പുതിയ അനുഭവം. എൽ പി ശാസ്ത്ര മേളയിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കാനും സാധിച്ചു.

ഒരു ന്യൂസ്‌ ലെറ്റർ, ബ്ലോഗ്‌  കൂട്ടായി ഈ വർഷം  മുതൽ... 

വിദ്യാലയത്തിൽ നിന്നും പിരിയുന്ന കൂട്ടുകാർക്ക്  യാത്രയയപ്പ് ..  വിട... വിട...