യാത്രയയപ്പ് സമ്മേളനം
സാർഥകമായ ഒരു അക്കാദമിക വർഷത്തിന്റെ അവസാനത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾ വിലയിരുത്തപെടേണ്ടതുണ്ട് . ഈയൊരു ഉദ്ദേശത്തോടെയാണ് മാർച്ച് 28 നു രക്ഷാകർത്ത സംഗമം വിദ്യാലയത്തിൽ നടന്നത്. ദിനാചരണങ്ങൾ അക്കാദമിക പ്രവർത്തനങ്ങളായി മാറിയതും ശക്തമായ അസ്സംബ്ളിയും സമൂഹ പിന്തുണയും കരുത്തായി. വിജ്ഞാനോത്സവങ്ങൾ, വിവിധ മേളകൾ, എന്നിവയിലെ ശക്തമായ മുന്നേറ്റം കരുത്തു പകർന്നു. പാഠ പുസ്തകത്തിന് പുറത്തേക്കു കൃഷി മാറ്റാനായതും പുതിയ അനുഭവം. എൽ പി ശാസ്ത്ര മേളയിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കാനും സാധിച്ചു.
ഒരു ന്യൂസ് ലെറ്റർ, ബ്ലോഗ് കൂട്ടായി ഈ വർഷം മുതൽ...
വിദ്യാലയത്തിൽ നിന്നും പിരിയുന്ന കൂട്ടുകാർക്ക് യാത്രയയപ്പ് .. വിട... വിട...
No comments:
Post a Comment