Saturday, 1 March 2014

CHUVADU - SAHAVASA CAMP

ചുവട്  - സഹവാസ ക്യാമ്പ്‌ 


    സർവ ശിക്ഷാ അഭിയാന്റെയും മുളിയാർ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ   ഗ്രാമ പഞ്ചായത്തിലെ 10 വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപെട്ട 55 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചുവട്  സഹവാസ ക്യാമ്പ്‌  പാണൂർ ഗവ.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ.പി ടി എ , എസ് എം.സി, എം.പി ടി എ , പ്രദേശതെ സ്വാശ്രയ സംഘങ്ങൾ, ക്ളബ്  പ്രവർത്തകർ, നാട്ടുകാർ  തുടങ്ങിയവരുടെ സഹകരണത്തോടെ ഫെബ്രുവരി 25,26 തീയതികളിലായി നടത്തിയ ക്യാമ്പ്‌  പ്രദേശത്തിന്റെ ഉത്സവമായി മാറി.

വിപുലമായി ചേർന്ന സംഘാടക സമിതി യോഗത്തിൽ ക്യാമ്പിന്  പിന്തുണ ഉറപ്പാക്കി. 
സി.ആർ .സി.കണ്‍വീനർ ശ്രീമതി തുഷാര ആവശ്യമായ മാർഗ നിർദേശങ്ങൾ നല്കി. വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ.സജിത്ത്  മാഷ്  ക്യാമ്പ്‌ ഡയരക്ടറായി  പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂലകൾ കേന്ദ്രീകരിച്ച്  പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ധാരണയായി. മൂലകളെ  കുട്ടികൾ അറിവ് മുറി എന്ന് വിശേഷിപ്പിച്ചത്‌ സന്തോഷമേകി. 


ശാസ്ത്ര മൂലക്ക്  കണ്ണൂരിലെ പനമ്പറ്റ  സ്കൂളിലെ രഞ്ജിത്തും  പാണൂർ സ്കൂളിലെ സജിത്തും നേതൃത്വം നല്കി. പരീക്ഷണങ്ങളും ശാസ്ത്ര മാജിക്കുകളുമായി പ്രവത്തനങ്ങൾ രസകരവും കൗതുകകരവുമയി. കുട്ടികൾക്ക്  സ്വതന്ത്രമായി ചെയ്യാൻ 10 പരീക്ഷണങ്ങൾ തയ്യാറാകിയിരുന്നു.

ഗണിത മൂലയിൽ   പയ്യന്നൂരിലെ ശശി മാഷും പാണൂർ സ്കൂളിലെ രാജഗോപാലാൻ മാഷും  പസിലുകളും കുസൃതി കണക്കുകളും ചിത്രങ്ങളുമായി കുട്ടികളെ രസം പിടിപ്പിച്ചു.

                            

കാനത്തൂർ ഗവ.യു.പി സ്കൂളിലെ സണ്ണി മാഷ് നിർമാണ  മൂലയെ അക്ഷരാർത്ഥത്തിൽ നിർമാണ കളരിയാക്കി... കടലാസ് തൊപ്പികളും മുഖം മൂടികളും ഹരം പകര്ന്നു.


                                



ഭാഷാ മൂലയെ സജീവമാക്കിയത്  ബവിക്കരയിലെ സരസ്വതി ടീച്ചറും പാണൂർ സ്കൂളിലെ ലളിത ടീച്ചരുമാണ് . കവിതകളും പാട്ടുകളും കടംകഥകളും  അക്ഷരപ്പാട്ടുകളും കുട്ടികളുടെ ഭാവനക്ക് ചിറകു വിരുത്തി. 

                           

ഇടവേളയിൽ പഞ്ചായത്തിലെ മൂക്കനെയും മൂക്കിയെയും കണ്ടെത്താനുള്ള മണം  പിടിക്കൽ മത്സരം. . . .

                                



വൈകുന്നേരം ഗ്രാമപഞ്ചായത്ത്  അംഗങ്ങളും സർവ ശിക്ഷ അഭിയാൻ പ്രവർത്തകരും നാട്ടുകാരും തീർത്ത ഉദ്ഘാടന ചടങ്ങ്
                       

                           


കളികൾ .. . . . . .


                       

                           


 സജിത്ത് മാഷിന്റെ നക്ഷത്ര ക്ലാസ്സ്‌ ....  മാനം  നോക്കൽ......

കാനത്തൂരിലെ കൂടുകാരുടെ ജില്ല തലത്തിൽ ഒന്നാമതെത്തിയ  നാടകം.. ചെമ്പാൻ പ്ലാവ് ...  നാട് മുഴുവൻ ഒഴുകിയെത്തി....

                      


                                തുടർന്ന് അവിസ്മരണീയമായ ക്യാമ്പ്‌ ഫയർ ...

                      



വിനോദ് മാഷിന്റെ പാട്ടുകൾ .  . . . 

                        
 കേള് മാഷിന്റെ  ചടുലത..... പാട്ടുകൾ... സ്കിറ്റുകൾ... തമാശുകൾ....  സമയം രാത്രി .11.30 ...

മറക്കാത്ത രാവ്  . . .

രാവിലെ ഉണർത്തു  താളം .. സണ്ണിയുടെ ബി പി വ്യായാമം  പക്ഷികളെ തേടി  യാത്ര .. പ്രകൃതി നടത്തം.  തോട്ടിലെ കുളി ...

                                        

                       

                       
   
                       

ഒത്തു ചേരലും അനുഭവങ്ങൾ  പങ്കിടലും 

മൂലകളിലേക്ക്  വീണ്ടും ... 

ഇടയ്ക്കു തോപ്പിപ്പാള  നിർമ്മിക്കാനായി  ഒരു അപ്പൂപ്പൻ ...

                       


ഊണ് .. പായസം... വിഭവ സമൃദ്ധം ..

                       

ഇനി പിരിയണം .. ക്യാമ്പ്‌ അനുഭവങ്ങൾ  പങ്കു വെച്ച്.. വിങ്ങലോടെ... 
വേർപാടിന്റെ  വേദന ഐസ്ക്രീം മധുരത്തിനും  ഒളിപ്പിക്കാനായില്ല ...

Mathrubhasha dinam

മാതൃഭാഷാ ദിനം 
വിദ്യാലയത്തിൽ മാതൃഭാഷാ ദിനം സമുചിതമായി ആഘോഷിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെ കുറിച്ച്  ഹെഡ് മാസ്റ്റർ ശ്രീ.ബാലചന്ദ്രൻ സംസാരിച്ചു. ശ്രീമതി ലളിത ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിതാലാപനവും നടന്നു.