പാണൂർ പ്രദേശത്തെ വിദ്യാലയ വിഭവങ്ങൾ തേടി നടത്തിയ പഠനയാത്ര കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു നക്ഷത്ര ഇന്റർ ലോക്ക് നിർമ്മാണ യൂണിറ്റിലെക്കു നടത്തിയ യാത്ര. യാത്രയിലൂടെ ടൈൽ നിർമ്മാണം എങ്ങെനെയെന്നു കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. യൂണിറ്റിലെ ശ്രീ.രജീഷ് കുമാർ പ്രവർത്തനങ്ങൾ സോദാഹരണം വിശദീകരിച്ചു തന്നു.






സ്കന്ദ പ്ലാസ്റ്റിക്കിലെക്കയിരുന്നു തുടർന്നുള്ള യാത്ര. അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പോളിത്തീൻ ഉപയോഗിച്ച് പ്ലാസ്റ്റിക് ജാറുകളും കുപ്പികളും നിർമ്മിക്കുന്ന കേന്ദ്രമായിരുന്നു ഇത്. ഉന്നത മർദ്ദത്തിലും താപത്തിലും പ്ലാസ്റ്റിക് സാമഗ്രികൾ ജാറുകളായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ച രസകരമായിരുന്നു. കമ്പനിയിലെ നാട്ടുകാരൻ കൂടിയായ ശ്രീ.പ്രവീണ്‍ കുട്ടികൾക്ക് ആവശ്യമായ വിശദീകരണങ്ങൾ നടത്തി.









all the best..
ReplyDeletewe are lucky to have such a sincere teachers in our school...
ReplyDelete