Sunday, 5 January 2014

STUDY TOUR

പഠന യാത്ര

പാണൂർ ഗവ.എൽ.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നുള്ള പഠന യാത്ര ഇത്തവണ കണ്ണൂർ ജില്ലയിലേക്കയിരുന്നു. വളപട്ടണത്തുള്ള ബലിയപട്ടം ടൈൽസിലേക്കായിരുന്നു   ആദ്യ സന്ദർശനം. കളിമണ്ണ്  ഓടും ഇഷ്ടികയും ഹോളോ ബ്രിക്സുമാകുന്ന കാഴ്ച  കുട്ടികളെ വിസ്മയിപ്പിച്ചു

                     
   
                     
തുടർന്നു കൈത്തറി കേന്ദ്രമായ ചിറക്കൽ വീവേ ർസിലെക്കുള്ള  യാത്ര. പരുത്തി നൂൽ നിറം പിടിപ്പിച്ചു നെയ്തു തുണിയാക്കി മാറ്റുന്ന മനുഷ്യ സംസ്കൃതിയുടെ ചരിത്രത്തോളം  പഴക്കമുള്ള അദ്ഭുത കാഴ്ച. കൈ കൊണ്ടു  മാത്രം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ .. യന്ത്രവൽകൃത ലോകത്തിൽ തറികളുടെ സംഗീതം . . . .. 

                     

                     

                                                    


കേരളത്തിലെ ഫോൽക്ലോർ അക്കാദമിയിലേക്ക്  അടുത്ത യാത്ര. തെയ്യക്കോലങ്ങളും പടയണിച്ചമയങ്ങളും അലങ്കരിച്ച്  ചിറക്കൽ കോവിലകം ഫോക്ലോർ അക്കാദമിയായി മാറിയിരിക്കുന്നു. കൃഷ്ണ ഗാഥയുടെ പാട്ടുകാരന് പ്രണാമം. തെയ്യക്കോലങ്ങൾ, കലാകാരന്മാർ, ചമയങ്ങൾ, ചരിത്രശേഷിപ്പുകൾ,.....  മുമ്പിൽ   മനുഷ്യാധ്വാനത്തിന്റെ സ്മരണികയായി ചിറക്കൽ ചിറ.
                        

                        

                                 
                                             ഒരുമിച്ചൊരു ഫോട്ടോ....

നേരെ ദേശാഭിമാനി പ്രസ്സിലേക്ക് ... ന്യൂസ്‌ പേപ്പർ റോളുകൾ അക്ഷര മുറ്റമായി വിരിഞ്ഞിറങ്ങുന്ന അദ്ഭുത കാഴ്ച.. തത്തമ്മയുടെ ബയ്ണ്ടിംഗ് , കട്ടിംഗ് ... സമ്മാനമായി കുറച്ചു തതമ്മകൾ .. യാത്ര പറഞ്ഞു ബസ്സിലേക്ക് ...



വഴിക്കഴ്ചയായി  കേട്ടറിഞ്ഞ ആകാശ വാണി, സെൻട്രൽ ജയിൽ 

ഉച്ചഭക്ഷണം കണ്ണൂരിന്റെ തിലകക്കുറിയായ സയൻസ് പാർക്കിൽ വെച്ച്. ഡെമോണ്‍സ്ട്രേറ്റർ  ശ്രീ പുരുഷോത്തമൻ വിശദീകരണങ്ങൾ  തന്നു. ഐ.എസ്.ആർ .ഒ  പവലിയനിലെ ലൈറ്റ് & സൌണ്ട് ഷോ വേറിട്ട അനുഭവം. കണ്ണാടി മാളിക, പ്രതിബിംബങ്ങളുടെ അനന്തത, ആണിക്കസേര, അവസാനിക്കാത്ത ഗോവണി, മാന്ത്രിക ടാപ്പ്, മർദ വ്യതിയാനങ്ങൾ,..... അവസാനിക്കാത്ത  ശാസ്ത്ര രഹസ്യങ്ങൾ ലളിതം , സുന്ദരം 
 


വീണ്ടും യാത്ര .. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ ബീവിയുടെ കൊട്ടാരത്തിലേക്ക് , അറബിക്കടലിന്റെ ഓരത്ത് കൂടി, ചരിത്രം മണക്കുന്ന വഴിത്താരകൾ .... കാണുന്നതെല്ലാം  പുരാതനം, ചരിത്ര ശേഷിപ്പുകൾ, ഇവിടെ ഒരു റാണി വാണിരുന്നു ... 

                     


                     

തുടർന്ന് ചരിത്രമുറങ്ങുന്ന കണ്ണൂർ  കോട്ടയിലേക്ക് . . . ഓരോ കല്ലിനും എന്തെല്ലാം കഥകൾ പറയാനുണ്ടാവും ? പോർട്ട്ഗീസുകാർ കെട്ടി വെള്ളക്കാർ ഭരിച്ച  അഞ്ഞൂറിലേറെ വര്ഷത്തെ കഥകൾ.... ആർത്തലക്കുന്ന തിരമാലകൾ മന്ത്രിക്കുന്നത് എന്താവാം ?

                     

അവസാനമായി പയ്യാമ്പലം ബീച്ച് , ചരിത്രത്തിൽ അടയാളപ്പെട്ടവരുടെ കുടീരങ്ങൾ ... സന്ധ്യ   ചായം പൂശുന്നു തിര തീരത്തിന് മുത്തമിടുന്നു  ...  അസ്തമന ശോഭ . . . സൂര്യൻ ഒരു ചുവപ്പ് തളിക.....
കടലിലെ കളി ..  .

                     


മറക്കാത്ത നിമിഷങ്ങൾ 
സാർഥകമായ ഒരു യാത്ര....

























































No comments:

Post a Comment